NEWS
സൗദിക്കെതിരായ ഹൂത്തി ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഖത്തർ
21/09/2026 01:37 PM IST
nila

ദോഹ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ബാല്ലിസ്റ്റിക് മിസൈൽ ഉപയോഗിച്ചും ബിഷ്, തായിഫ്, ഫറസാൻ, യാൻബു തുടങ്ങിയ നഗരങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെയും ഹൂത്തി സംഘം നടത്തിയ ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നതുമായ ഇത്തരം അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത വിദേശകാര്യ മന്ത്രാലയം, സൗദിയുടെ സുരക്ഷ ഖത്തറിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്ന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











